കഥകളിവിഭാഗം:
പ്രസ്‌തുത വിഭാഗത്തില്‍ ഇരുപത്തിയാറു കലാകാരന്‍മാരാണ് പ്രവര്‍ത്തിക്കുന്നത്. മാര്‍ഗിയില്‍ കൃത്യമായി ചൊല്ലിയാട്ടം നടക്കുന്നു്. അപ്രകാരം ചൊല്ലിയാടിയ കഥകള്‍ മാര്‍ഗിയില്‍ വിശദമായ രീതിയില്‍ അവതരിപ്പിക്കുകയും ചെയ്‌തുവരുന്നു. പ്രേക്ഷകര്‍ക്ക് പ്രവേശനം സൗജന്യമാണ്. അനേകം വിനോദസഞ്ചാരികള്‍ ഈ പരിപാടികള്‍ നിരന്തരം വന്നു കണ്ട് അഭിനന്ദിക്കാറുണ്ട്. അങ്ങനെ വിനോദസഞ്ചാര താല്‍പര്യങ്ങളും പ്രോത്സാഹിപ്പിക്കപ്പെടുന്നു. ഇവിടത്തെ പരിപാടികള്‍ ഒന്നിലേറെ തവണ കേരള ഗവര്‍ണറായിരുന്ന ശ്രീമതി ഷീലാദീക്ഷിത് ഉള്‍പ്പെടെ പലപ്രമുഖരും കുടുംബസമേതം കാണുകയും അകമഴിഞ്ഞ് അഭിനന്ദിക്കുകയും ചെയ്‌തിട്ടുണ്ട് .കൂടാതെ കലാസ്വാദകരുടെയും വിദേശ നയതന്ത്ര ഉദ്യോഗസ്‌ഥരുടെയും സവിശേഷ ശ്രദ്ധയ്‌ക്കും പ്രശംസയ്‌ക്കും പാത്രമായിട്ടുണ്ട്. ഇതുകൂടാതെ ശനി, ഞായര്‍ ദിവസങ്ങളില്‍ സ്‌കൂള്‍ തലത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥീ വിദ്യാര്‍ത്ഥിനികള്‍ക്ക് കഥകളിവേഷം, ചെണ്ട, മദ്ദളം, പാട്ട്, ചുട്ടി എന്നീ വിഷയങ്ങളില്‍ സൗജന്യമായി ക്ലാസ്സുകള്‍ നടത്തിവരുന്നു. ഈ അവസരം നിരവധി വിദ്യാര്‍ത്ഥികള്‍ പ്രയോജനപ്പെടുത്തുന്നുമുണ്ട് പ്രശസ്‌തരായ പലരും മാര്‍ഗിയില്‍ ചെണ്ട അഭ്യസനം പ്രയോജനപ്പെടുത്തി വരുന്നു. സുപ്രസിദ്ധ ചലചിത്ര നടനായ പത്‌മശ്രീ ജയറാം ശ്രീ ക്യഷ്‌ണദാസിന്റെ ശിക്ഷണത്തില്‍ ചെണ്ട അഭ്യസിച്ചിരുന്നു.
ജൂണ്‍, ജൂലായ് മാസങ്ങളില്‍ കലാകാരന്മാര്‍ക്കുള്ള ഉഴിച്ചില്‍ പരമ്പരാഗതരീതിയില്‍ മുടക്കം കൂടാതെ നടന്നുവരുന്നു.
കൂടിയാട്ടംവിഭാഗം:
കൂടിയാട്ടം വിഭാഗം പ്രധാനമായും കേന്ദ്ര സംഗീത നാടക അക്കാദമിയുടെ കൂടിയാട്ടം കേന്ദ്രത്തിന്റെ സഹകരണത്തോടു കൂടിയാണ് പ്രവര്‍ത്തിച്ചുവരുന്നത്. ഇവിടെ ശനി, ഞായര്‍ ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി മുഴുവന്‍ സമയക്ലാസ്സ് നടന്നുവരുന്നുഅതോടൊപ്പം മറ്റ് അവധി ദിവസങ്ങളിലും ഇപ്രകാരം ക്ലാസുകള്‍ നടത്തുന്നു. അക്കാദമിയുടെ ധനസഹായത്തോടു കൂടി 09 വിദ്യാര്‍ത്ഥികള്‍ക്ക് സ്‌റ്റൈപ്പന്‍ഡ് നല്‍കി വരുന്നു. സ്റ്റൈപ്പന്റ് ഇല്ലാതെയും 12 കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കി വരുന്നു്. ഇതുകൂടാതെ കൂടിയാട്ടത്തിന്റെ പരിപാലനത്തിനും പരിപോഷണത്തിനും വേണ്ടി നിരവധി സെമിനാറുകളും ക്ലാസ്സുകളും നടത്തിവരുന്നു.
പദ്ധതിവിഭാഗത്തില്‍ നിന്നു ലഭിക്കുന്ന ഗ്രാന്റില്‍ നിന്നാണ് 36 കലാകാരന്മാരുടെ ശമ്പളം (26 കഥകളി, 09 കൂടിയാട്ടം), വര്‍ണാഭമായ വേഷവിധാനങ്ങള്‍, കിരീടം, ആടയാഭരണങ്ങള്‍, വാദ്യോപകരണങ്ങള്‍ തുടങ്ങിയവയ്‌ക്കും ഇതര ഇനങ്ങള്‍ക്കുമുള്ള ചെലവുകള്‍ നിര്‍വഹിക്കുന്നത്.
ലോകമെമ്പാടും ആസ്വാദകരുള്ള കഥകളിയുടെയും കൂടിയാട്ട ത്തിന്റെയും പ്രചാരണത്തിനായി പ്രതിവര്‍ഷം 100 ലേറെ പരിപാടികള്‍ വിജയകരമായി കേരളത്തിനകത്തും പുറത്തും അവതരിപ്പിച്ചുവരുന്നു.
മാര്‍ഗിയുടെ പരിശ്രമഫലമായാണ് കേരളത്തിന്റെ തനിമയാര്‍ന്ന 2000 വര്‍ഷത്തിലേറെ പഴക്കമുള്ള കൂടിയാട്ടം എന്ന ക്ഷേത്രകലയ്‌ക്ക് യുനസ്‌കോയുടെ `മാനവരാശിയുടെ വാമൊഴി പാരമ്പര്യത്തിന്റെ അനശ്വര പൈതൃകമായി' അംഗീകാരം ലഭിച്ചത്.