മാര്‍ഗി

1955ലെ തിരുവിതാംകൂര്‍ കൊച്ചി ചാരിറ്റബിള്‍ സൊസൈറ്റീസ്‌ നിയമ പ്രകാരമാണ്‌ തിരുവനന്തപുരത്ത്‌ 1971 ല്‍ മാര്‍ഗി സ്‌ഥാപിതമായത്‌. 1974 ല്‍ കഥകളിക്കളരി ആരംഭിച്ചു. 1974-75 മുതല്‍ മാര്‍ഗിക്ക്‌ സര്‍ക്കാര്‍ ഗ്രാന്റ്‌ ലഭിച്ചിട്ടു്‌. മാര്‍ഗി കഥകളി സ്‌ക്കൂള്‍ ആരംഭിക്കുന്ന കാലത്ത്‌ പദ്ധതി ഇതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ്‌ അദ്ധ്യാപകര്‍ക്ക്‌ ശമ്പളവും വിദ്യാര്‍ത്‌ഥികള്‍ക്ക്‌ സ്‌റ്റൈപ്പന്‍ഡും (കേരള കലാമണ്‌ഡലത്തിലെ പോലെ) നല്‍കുവാന്‍ ആദ്യ കാലത്ത്‌ ഗ്രാന്റ്‌ ഉപയോഗിച്ചിരുന്നത്‌. അന്നുമുതല്‍്‌ സംസ്‌ഥാന സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ജോ:സെക്രട്ടറിയും തുടര്‍ന്ന്‌ സംസ്‌ക്കാരിക വകുപ്പിലെ അഡീഷണല്‍ സെക്രട്ടറിയും മാര്‍ഗി ഭരണ സമിതിയിലെ ഔദ്യോഗികാംഗമാണ്‌്‌. 31.3.1981 ലെ ജി.ഒ(ആര്‍ടി) ഉത്തരവ്‌ 706/81/ഒഋറി നമ്പര്‍ പ്രകാരം കൂടിയാട്ടം കളരി ആരംഭിക്കുവാന്‍ ഉത്തരവ്‌ ലഭിച്ചു. പ്രസ്‌തുത ഉത്തരവില്‍ കേരള കലാമണ്‌ഡലം കഴിഞ്ഞാല്‍ രണ്ടാമത്തേതായി മാര്‍ഗിക്കാണ്‌ ഇത്തരം അനുമതി നല്‍കുന്നതെന്ന്‌ പ്രത്യേകം പരാമര്‍ശിച്ചിട്ടു്‌.

മാര്‍ഗിയില്‍ പ്രധാനമായും ക്ഷേത്രകലകളായ കഥകളി, കൂടിയാട്ടം, ചാക്യാര്‍കൂത്ത്‌, നങ്ങ്യാര്‍കൂത്ത്‌, പാഠകം എന്നീ കലകള്‍ പ്രചരിപ്പിക്കുന്ന തിനും പരിപോഷിപ്പിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളാണ്‌ നടന്നുവരുന്നത്‌. തുടക്കം മുതല്‍ക്കു തന്നെ കഥകളി വിഭാഗം പ്രവര്‍ത്തിക്കുന്നത്‌ തിരുവനന്തപുരം കോട്ടയ്‌ക്കകം ദേവസ്വം ബോര്‍ഡ്‌ വക വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്ര കെട്ടിട സമുച്ചയത്തിലാണ.്‌്‌ തുടക്കത്തില്‍ വൈദ്യുതിക്കും വെള്ളത്തിനുമായി സര്‍വീസ്‌ ചാര്‍ജിനത്തില്‍ നാമമാത്രമായ തുകയാണ്‌ ദേവസ്വം ബോര്‍ഡ്‌ ഈടാക്കിയിരുന്നത്‌. എന്നാല്‍ ഇപ്പോള്‍ ഇവ രണ്ടും മാര്‍ഗിയുടെ ചുമതലയിലാണ്‌. കെട്ടിടത്തിന്‌ വാടകയായി വേറെ തുകയും ഈടാക്കുന്നുണ്ട്‌. കൂടിയാട്ടം വിഭാഗം ആരംഭിച്ചകാലം മുതല്‍ പ്രവര്‍ത്തിക്കുന്നത്‌ വലിയശാല മഹാദേവര്‍ ക്ഷേത്രത്തിന്‌ സമീപമുള്ള ദേവസ്വം ബോര്‍ഡ്‌ വക നമ്പിമഠം കെട്ടിടത്തിലാണ്‌. ഇവിടെ നാമമാത്രമായ തുകയാണ്‌ വാടക ഇനത്തില്‍ ഈടാക്കിയിരുന്നത്‌. എന്നാല്‍ ഇപ്പോള്‍ വൈദ്യുതിക്കും വെള്ളത്തിനും പുറമെ വാടക പ്രതിമാസം രണ്ടായിരം രൂപയായി നിജപെടുത്തികൊണ്ടും അന്‍പതിനായിരം രൂപ അഡ്വാന്‍സ്‌ ആയും അന്‍പതിനായിരം രൂപ വാടക അഡ്വാന്‍സ്‌ ആയും നല്‍കി വരുന്നു.

 
   
     
All rights reserved © margitheatre 2007.   Designed & Created by Invis Multimedia